ഇന്ത്യൻ സ്കൂൾ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം, മുഖത്തല സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകൻ, ഇന്ത്യൻ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത് മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

