യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നീണ്ട അവധി

  • Home-FINAL
  • Business & Strategy
  • യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നീണ്ട അവധി

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നീണ്ട അവധി


യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ (ഈദില്‍ ഫിത്ര്‍) അവധി പ്രഖ്യാപിച്ചു. റമദാന് ശേഷമുള്ള ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.റമസാൻ 30 ദിവസം പൂർത്തിയാക്കിയാല്‍ ഈ മാസം 30 പെരുന്നാള്‍ അവധിയില്‍ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും.മാസം 29നാണ് ചന്ദ്രകല കാണുന്നതെങ്കില്‍ ചെറിയ പെരുന്നാള്‍ 30-ാം തീയതിയായിരിക്കും. അങ്ങിനെയെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി. വാരാന്ത്യ അവധി കൂടി കൂട്ടിയാല്‍ നാല് ദിവസമായിരിക്കും അവധി ലഭിക്കുക. ഇനി 30നാണ് ചന്ദ്രക്കല കാണുന്നതെങ്കില്‍ മാര്‍ച്ച്‌ 31നായിരിക്കും പെരുന്നാള്‍. അങ്ങനെയെങ്കില്‍ 31 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. 29 മുതല്‍ ഏപ്രില്‍ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും

Leave A Comment