ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുംമെന്ന് ബഹ്റൈൻ രാജാവ്

  • Home-FINAL
  • Business & Strategy
  • ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുംമെന്ന് ബഹ്റൈൻ രാജാവ്

ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുംമെന്ന് ബഹ്റൈൻ രാജാവ്


ബഹ്റൈനില്‍ ബഹിരാകാശ ഏജൻസി സ്ഥാപിക്കുമെന്ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫ.ഇനി നാഷനല്‍ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ബഹ്റൈൻ സ്പേസ് ഏജൻസി എന്ന പേരിലാവും അറിയപ്പെടുക. സുപ്രീം ഡിഫൻസ് കൗണ്‍സിലിന് കീഴിലും കൗണ്‍സില്‍ സെക്രട്ടറി ജനറലിന്‍റെ മേല്‍നോട്ടത്തിലുമായിരിക്കും ഏജൻസി പ്രവർത്തിക്കുക.ബഹ്റൈൻ സ്പേസ് ഏജൻസി വരുന്നതോടെ ഘടനാപരമായും പ്രവർത്തനങ്ങളിലും എൻ.എസ്.എസ്.എയില്‍നിന്ന് കൂടുതല്‍ മാറ്റങ്ങള്‍ നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ നിർദേശത്തെത്തുടർന്നും മന്ത്രിസഭയുടെ അംഗീകാരങ്ങള്‍ക്കു ശേഷവുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave A Comment