റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ

  • Home-FINAL
  • Business & Strategy
  • റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ

റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ


ബഹ്റൈനിലെ റെസിഡൻഷ്യല്‍ ഏരിയകളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന നിർദേശവുമായി മുനിസിപ്പല്‍ കൗണ്‍സിലർമാർ.വെളിച്ചത്തിന്‍റെ അപര്യാപ്തത അപകട സാധ്യതയുണ്ടാക്കുമെന്നും കാല്‍നടക്കാരുടെ ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കിയുമാണ് കൗണ്‍സിലർമാർ നിർദേശം പുറപ്പെടുവിച്ചത്.ഈസ്റ്റ് ഹിദ്ദില്‍ കഴിഞ്ഞ ദിവസം മലയാളി വിദ്യാർഥി സൈക്കിൾ ഇടിച്ച് മരിച്ചതിനെ തുടർന്നാണ് ഈ നിർദ്ദേശം.അടിയന്തര നിർദേശം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയും മുനിസിപ്പാലിറ്റി കാര്യ,കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിനും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാനും, തൊഴില്‍ മന്ത്രി ഇബ്രാഹിം അല്‍ ഹവാജിനും അവലോകനത്തിനായി അയക്കാൻ റഫർ ചെയ്യുകയും ചെയ്തു.

Leave A Comment