ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍ മൈ ഗവ് ആപ്പ് വഴി ലഭ്യമാക്കി തുടങ്ങിയെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു .ഐ.ഡി കാർഡുകള്‍ നല്‍കല്‍, പുതുക്കല്‍, നഷ്ടപ്പെട്ടതും കേടായതുമായ ഐഡികള്‍ക്ക് പകരമുള്ള കാർഡുകള്‍ നല്‍കല്‍, ഐ.ഡി കാർഡ് അപേക്ഷ നില ട്രാക്ക് ചെയ്യല്‍, ജനന സർട്ടിഫിക്കറ്റുകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം,18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഐഡി കാർഡുകളും ഗാർഹിക തൊഴിലാളികള്‍ക്കുള്ള ഐ.ഡി കാർഡുകളും കാണാനും ആപ്പില്‍ സൗകര്യമുണ്ട്.ബഹ്റൈനില്‍ സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണിത്.bahrain.bh/apps എന്ന വെബ്സൈറ്റില്‍ നിന്ന് മൈഗവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും ഗവണ്‍മെന്‍റ് സർവിസസ് കോള്‍ സെന്റർ 80008001 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്

