ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു . എം.എം.മീഡിയ കമ്പനിയുടെയും ടൈംസ് ഓഫ് ബഹ്റൈൻ മീഡിയ ഗ്രൂപ്പിന്റെയും സഹകരണത്തോടെ നടന്ന എം.സി.എം.എ മെഗാ ഈഫ്താർ പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

കൂടതെ മെഗാ ഇഫ്‌താറിൽ ബഹറിൻ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽഹസൻ ഹസൻ അൽ-ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവൻ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജുസർ രൂപവാല, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്ററുകളുടെ സി.ഇ.ഒ ഹബീബ് റഹ്മാൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഐ.സി.എഫ് ബഹ്റൈൻ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധിൻ കോയ തങ്ങൾ, മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ ബ്രാഞ്ച് മാനേജർ സിദ്ദിഗ് ബഷീർ, അൽ ബുസ്താനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൾറീദ അബുൽ ഹസ്സൻ മുഹമ്മദ് ഇബ്രാഹിം, എം.എം.എസ്.ഇ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം മീത്തൽ, കെ.ബി.ആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ ബഹ്റൈൻ മേഖലാ തലവൻ മുഹമ്മദ് റഫീഖ്, ഹമാഷ മോട്ടോഴ്‌സ് സർവീസസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ എൻജിനീയർ ഇഹാബ് ഇബ്രാഹിം ഹമാഷ എന്നിവരും പങ്കെടുത്തു.

പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും പങ്കെടുത്തു.ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല അധ്യക്ഷ പ്രസംഗവും നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറ അനീസ്ബാബു ആശംസകൾ നേരുകയും, ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.

ഇഫ്താർ സംഗമത്തിൽ വിജയത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷനിലെ ഓരോ അംഗങ്ങളും സന്തോഷിക്കുന്നു എന്ന് സംഘടനയുടെ പ്രസിഡന്റും ഇഫ്താർ കമ്മിറ്റി ചെയർമാനുമായ ഡോ. സലാം മമ്പാട്ടുമൂല പറഞ്ഞു.“സയ്യിദ് ഫക്രുദ്ധീൻ പൂക്കോയ കോയ തങ്ങൾ റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ . നന്ദി രേഖപ്പെടുത്തി. അടക്കം 200 ഓളം വോളണ്ടിയർമാരാണ് ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകിയത്. പരിപാടിയിൽ പങ്കെടുക്കുകയും അതിന്റെ വിജയത്തിന് സംഭാവന നൽകുകയും ചെയ്ത ഏവർക്കും മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ഇഫ്‌താർ കമ്മിറ്റി അംഗങ്ങളായ അവിനാശ്, ശ്രീജേഷ് വടകര എന്നിവർ നന്ദി അറിയിച്ചു. തുടർന്നും സമാനമായ സംരംഭങ്ങളിലൂടെ ഞങ്ങളുടെ സമൂഹത്തെ സേവിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നതായി എം.സി.എം.എ ബഹ്റൈൻ ഭാരവാഹികൾ പറഞ്ഞു.

