ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരെ ബന്ധിപ്പിച്ച് പാഠപുസ്തക വിതരണം തുടരുന്നു. ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “ബുക്ക് ഫൈൻഡർ 2025” മാർച്ച് 13 മുതൽ 31 വരെ നീണ്ടുനില്കുന്ന ഈ പദ്ധതിയിലൂടെ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് അവ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുന്നു.പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ,ഇതിനോടകം തന്നെ ഈ സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞു.പാഠപുസ്തകങ്ങൾ സംഭാവന ചെയ്യാനോ, ആവശ്യമുള്ളവ സ്വീകരിക്കാനോ താൽപ്പര്യമുള്ളവർ +973 3453 9650 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

