“അൽ ഹിലാൽ കെയേഴ്‌സ് – ആവശ്യക്കാർക്കുള്ള സഹായഹസ്തം” എന്ന ബാനറിന് കീഴിൽ അൽ ഹിലാലിൻ്റെ ഒമ്പത് ശാഖകൾക്കും സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
റോഡിൽ യാത്ര ചെയ്യുന്നവർക്ക് നോമ്പുതുറ എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് അൽ ഹിലാൽ പരിപാടി സംഘടിപ്പിച്ചത്.
മാർച്ച് 24 തിങ്കളാഴ്ച അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അൽ ഹിലാലിന്റെ മുഹറഖ് ബ്രാഞ്ചിന്റെ ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്,ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, മറ്റ് ടീം അംഗങ്ങൾ എന്നിവരുൾപ്പെടെ ബുസൈത്തീൻ ട്രാഫിക് സിഗ്നലിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
15 വർഷത്തിലേറെയായി സമൂഹത്തെ സേവിക്കുക എന്നത് തങ്ങൾക്ക് ഒരു ബഹുമതിയാണ് എന്നും അത് അർത്ഥവത്തായ രീതിയിൽ തുടരുക എന്നത് തങ്ങളുടെ പ്രധാന ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് എന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് വ്യക്തമാക്കി.
അൽഹിലാൽ റമദാൻ മാസത്തിൽ എല്ലാ ദിവസവും, ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിലായി 1000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു. വരും വർഷങ്ങളിൽ ഈ സംരംഭം തുടരാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് അറിയിച്ചു.
കൂടാതെ ഏവർക്കും ആരോഗ്യകരവും സമൃദ്ധവുമായ റമദാൻ ആശംസകൾ നേരുന്നു എന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ആശംസിച്ചു.