വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ ‘ ഗ്രാന്റ് ഫിനാലെയിൽ ഹമദ് ടൗൺ റീജിയൻ ജേതാക്കളായി. റിഫ,മുഹറഖ് റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മനാമ കെ. സിറ്റി ഹാളിൽ നടന്ന മത്സരത്തിൽ ബഹ്റൈനിലെ എട്ട് റീജിയനുകളിൽ നിന്ന് സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ തെരെത്തെടുക്കപ്പെട്ട മത്സരാർത്ഥികളാണ് മാറ്റുരച്ചത്.ബഹ്റൈൻ ഇസ്ലാമിക് സുപ്രീം കൗൺസിൽ അംഗം ശൈഖ് റാഷിദ് ഹസ്സൻ ബുഐനൈൻ മുഖ്യാതിഥി യായി പകെടുത്ത ചടങ്ങിൽ സയ്യിദ് അസ്ഹർ അൽ ബുഹാരി, അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമ്മാസ് നൂറാനി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സംഗമം എം. സി. അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹ്സിൻ . മുഹമ്മദ് ഹുസ്സൈൻ മദനി, കെ.സി. സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി, ശമീർ പന്നൂർ, അബ്ദുറഹ്മാൻ ചെക്യാട്, സിയാദ് വളപട്ടണം:, സി എച്ച് അഷ്റഫ്, ശംസുദ്ധീൻ പൂക്കയിൽ,, നൗഷാദ് മുട്ടുംന്തല, ഫൈസൽ ചെറുവണ്ണൂർ, എന്നിവർ സംബന്ധിച്ചു.ശിഹാബുദ്ധീൻ സിദ്ദീഖി സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.