മാനവ സൗഹാർദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ.

  • Home-FINAL
  • Business & Strategy
  • മാനവ സൗഹാർദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ.

മാനവ സൗഹാർദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ.


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) ഇഫ്താർ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന സംഗമത്തിൽ മാനവ സൗഹാർദത്തിന്റെ ഉദാത്ത മാതൃക വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാതെ മനുഷ്യർ ഒത്തുകൂടുന്ന ഇതുപോലെയുള്ള സ്നേഹ സൗഹാർദ കൂട്ടായ്മകൾ ആണ് ഇന്നത്തെ അനിവാര്യത എന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.

ബഹ്‌റൈൻ മലയാളി സി എസ് സി പാരീഷ് വികാരി മാത്യുസ് ഡേവിഡ്, എൻ എസ് എസ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ യു.കെ അനിൽകുമാർ എന്നിവർ റമളാൻ സന്ദേശം കൈമാറി. ഐ ഒ സി ബഹ്‌റൈൻ പ്രസിഡന്റും, ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ്‌ മൻസൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ,ഒ ഐ സി സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്‌റൈൻ യൂണിവേഴ്സിറ്റി അധ്യാപിക ഡോക്ടർ ഷെമിലി പി ജോൺ, ഐ.വൈ.സി.സി വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ, ഒ ഐ സി സി സെക്രട്ടറി മനു മാത്യു, ഡോക്ടർ ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, പ്രതിഭ ബഹ്‌റൈൻ പ്രസിഡന്റ് ബിനു മണ്ണിൽ,ഒ ഐ സി സി ഗ്ലോബൽ പ്രതിനിധി ബിനു കുന്നന്താനം, കെ എം സി സി ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, കെ സി എ സെക്രട്ടറി വിനു ക്രിസ്റ്റി, റിച്ചി മാത്യു ജോഷ്വ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സംഘടന നേതാക്കൾ പങ്കെടുത്തു.

Leave A Comment