ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഓറ പോപ്അപ്പ് മാർക്കറ്റ് വിവിധരാജ്യക്കാരുടെ സ്റ്റാളുകളാൽ ശ്രദ്ദേയമായി.
ബഹ്‌റൈൻ,അമേരിക്ക,റഷ്യ,ചൈന,ഇന്ത്യ,ഫിലിപ്പെയിൻ,ആഫ്രിക്ക,കൊറിയ,സൗദി, കുവൈറ്റ്, പാക്കിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരുടെ എഴുപതിലധികം സ്റ്റാളുകളാണ് പരിപാടിയിൽ ഉണ്ടായിരുന്നത്.
വനിതകൾ വീട്ടിൽ നിന്നുംചെയ്തെടുക്കുന്ന കമ്മൽ,വളകൾ,വിവിധയിനം മാലകൾ,വിവിധ രാജ്യക്കാരുടെ ഭക്ഷണങ്ങൾ,കൈകൊണ്ട് തുന്നിയെടുത്ത മേൻമ്മയേറിയ,വസ്ത്രങ്ങൾ,നൂലിൽതുന്നിയെടുത്ത ബാഗുകൾ,വീടുകളിലേക്ക് ആവശ്യമായ അലങ്കാരവസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങളാണ് സ്റ്റാളുകളിൽ ലഭ്യമായിരുന്നത്.
വൈകീട്ട് ആറുമണിക്ക് ആരംഭിച്ച മാർക്കറ്റിൽ രാത്രി പതിനൊന്നു മണിവരെ ഉണ്ടായിരുന്നു .ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി മാർക്കറ്റ് സന്ദർശിച്ചു.ബഹ്‌റൈനിലെ വീടുകളിൽ കഴിയുന്ന സ്ത്രീകൾ ഒഴിവ് സമയങ്ങളിൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നത് അവരവർക്കുണ്ടാകുന്ന പലതരം മാനസിക സംഘർഷങ്ങൾ കുറക്കാൻ സഹായകമാവുമെന്നും ഇത്തരത്തിലുള്ള ഒരാശയം രൂപപ്പെടുത്തി വിജയിപ്പിച്ച ഓറ ആർട്സിന് എല്ലാ വിധ സഹായങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും യൂസഫ് ലോറി പറഞ്ഞു.
ഓറആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ,ഡയരക്ടർമാരായ സ്മിതമ യ്യന്നൂർ,വൈഷ്ണവ്ദ ത്ത്,വൈഭവ്ദത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സെവനാട്സ് പ്രസിഡന്റ് ജേക്കബ് തെക്കോത്തോട് , മാധ്യമ പ്രവർത്തകൻ ഈവി രാജീവൻ, ജ്യോതിഷ്പണിക്കർ, രാജേഷ്പെരുങ്ങുഴി,എംടി വിനോദ്കുമാർ,
ശ്രീജിത്ത്‌കുറിഞ്ഞാലിയോട്,സലിംചിങ്ങപുരം,ഷാജിപുതുക്കൂടി,ബൈജുമലപ്പുറം,തൻവിഷെട്ടി,ഇർഫാൻഅമീർ,അർജുൻ,വിഷ്ണു,സ്റ്റെനിൻ,കവിതഷെട്ടി,സജീവ്പാക്കയിൽ,സൂരജ്പാട്ടിൽ,ഗോവർദ്ധൻ,ഇർഫാനമൊഹൈദ്,മുഹമ്മദ്‌ഫാസിൽ,മൊഹമ്മദ്‌സയ്ദ്,ഡിജെകീല,റീക്ക,മോഹിത് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
തുടർന്നും ബഹ്‌റൈൻ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഇത്തരത്തിലുള്ള ജനകീയ മാർക്കറ്റ് സംഘടിപ്പിക്കുമെന്ന് ഓറആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ പറഞ്ഞു.