അനന്തപുരി ആശുപത്രി ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • അനന്തപുരി ആശുപത്രി ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു.

അനന്തപുരി ആശുപത്രി ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു.


തലസ്ഥാന നഗരിയിലെ പ്രശസ്ത ന്യൂറോ ചികിത്സാ കേന്ദ്രമായ അനന്തപുരി ആശുപത്രി പരിശുദ്ധ റംസാൻ മാസത്തിന്റെ ശ്രേഷ്ടമായ ഇരുപത്തി ഏഴാം ദിനത്തിൽ ഇഫ്ത്താർ വിരുന്നു സൽക്കാരം സംഘടിപ്പിച്ചു. ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ഇഫ്ത്താറിൽ ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, സ്റ്റാഫുകൾ, വിദേശങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയവരുടെ ബന്ധുമിത്രാധികൾ എന്നിവരോടൊപ്പം പ്രവാസി ഭാരതി ചീഫ് എഡിറ്റർ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദും എൻആർഐ കൗൺസിൽ ഭാരവാഹികളും ക്ഷണിതാക്കളായി പങ്കെടുത്തു.

ആർഭാടത്തിനായി വിളിച്ചു കൂട്ടുന്ന കൂട്ടമില്ലാതെ ലളിതമായ രീതിയിൽ ഇഫ്ത്താർ സംഘടിപ്പിച്ച അനന്തപുരി മാർക്കറ്റിംഗ് ഡിവിഷനെ പങ്കെടുത്തവർ അഭിനന്ദിച്ചു.വിശുദ്ധമായ റംസാന്റ മഹത്വ ശ്രേഷ്ടതയെക്കുറിച്ച് ചെയർമാൻ ഡോ.എ. മാർത്താണ്ഡപിള്ള സ്വാഗത പ്രസംഗത്തിൽ പ്രതിപാദിച്ചു.അദ്ദേഹത്തിന്റെ മകനും പ്രമുഖ ഹൃദയ രോഗ ചികിത്സാ വിദഗ്ദ്ധനുമായ ഡോ. ആനന്ദ് പിള്ള, ജാമാതാവും ജനറൽ മാനേജരുമായ ശ്രീ.രാജേഷ്, അഡ്മിനിശ്രേഷൻ മേധാവികളായ സർവശ്രീ. കുമാർ, സന്തോഷ് എന്നിവർ ഇഫ്ത്താറിനു നേതൃത്വം നൽകി. നോമ്പ് തുറന്ന ഉടൻ നമസ്ക്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.തികച്ചും ആത്മീയത നിറഞ്ഞ ഇഫ്ത്താർ വിരുന്നായിരുന്നു അനന്തപുരി ആശുപത്രി സംഘടിപ്പിച്ചത്.

Leave A Comment