ബഹ്‌റൈനിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണനെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു.അസോസിയേഷന്റെ ബഹ്‌റൈനിലെയും നാട്ടിലെയും വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎയെ ധരിപ്പിക്കുകയുണ്ടായി, പ്രവാസികളുടെയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കുമായി അദ്ദേഹത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. അതോടൊപ്പം, അസോസിയേഷന്റെ മുന്നോട്ടുള്ള നാട്ടിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും എന്ന് അഡ്വ. പ്രമോദ് നാരായണൻ അറിയിച്ചു.സന്ദർശനത്തിനിടെ വിവിധ സാമൂഹ്യ-സാംസ്കാരിക വിഷയങ്ങളും ചർച്ചയായതായും, പ്രവാസി സമൂഹവുമായി അടുത്ത ബന്ധം തുടരുന്നതിനുള്ള പ്രതിബദ്ധത എംഎൽഎ പ്രകടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.