“ലഹരിയെ തുരത്താം, ജീവിതം തിരുത്താം” എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ നിസ്കാര ശേഷം സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മറ്റികളുടെയും ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെയും സഹകരണത്തോടെ ബഹ്റൈനിലുടനീളം എസ് കെ എസ് എസ് എഫ് ബഹ്റൈൻ ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ മനാമയിലും, വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ ഹിദ്ദ് ഏരിയയിലും, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി ഓർഗനൈസിംഗ് സെക്രട്ടറി മോനുമുഹമ്മദ് ട്രഷറർ ഉമൈർ വടകര,ജോയിൻ സെക്രട്ടറി റാഷിദ് കക്കട്ടിൽ എന്നിവർ ജിദ്ഹഫ്സ് ഏരിയയിലും, സമസ്ത ഏരിയ നേതാക്കളും, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിൻ നേതാക്കളും, മദ്റസ ഭാരവഹികളും ചേർന്ന് മറ്റ് ഏരിയകളിലും പ്രതിജഞ സംഗമത്തിന് നേതൃത്വം നൽകി.
സമസ്ത വൈസ് പ്രസിഡൻ്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത ജിദ്ഹഫ്സ് ഏരിയ പ്രസിഡണ്ട് കരീം മൗലവി, സെക്രട്ടറി ഷമീർ പേരാമ്പ്ര, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ തുടങ്ങിയവർ ജിദ്ഹഫ്സ് ഏരിയ പ്രതിജ്ഞാ സംഗമത്തിൽ സന്നിഹിതരായിരുന്നു.സംസ്ഥാനത്തിലുടനീളം മഹല്ല് ഭാരവാഹികൾ, ഖത്വീബ്, സുന്നി യുവജന സംഘം ഭാരവാഹികൾ, മദ്റസ അധ്യാപകർ തുടങ്ങിയവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞാ സംഗമത്തിന് നേതൃത്വം നൽകും.
പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങളിൽ ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുകയുംഅതത് പ്രദേശങ്ങളിലെ ജന മനസ്സുകളിലെ ബോധവൽകരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്. റമളാനിന് ശേഷം സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ വ്യാപകമായി രീതിയിൽ ലഹരി വിരുദ്ധ പ്രചാരണം സാധ്യമാകുന്ന രീതിയിൽ വിവിധ പരിപാടികളാണ് SKSSF സ്റ്റേറ്റ് കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുളളത്.
ജനകീയ പ്രചാരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22 ന് താമരശ്ശേരിയിൽ വെച്ചാണ് നടന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതികൾ ഇല്ലാത്ത പ്രദേശങ്ങളിൽ സംഘടന മുൻകൈയ്യെടുത്ത് ജനപ്രതിനിധികളേയും പൗരപ്രമുഖരേയും ഉൾപ്പെടുത്തി വിവിധ പരിപാടികളും, കുടുംബകം(കുടുംബ സംഗമം), പ്രത്യേക കൗൺസിലിംഗ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
കാമ്പയിൻ കാലയളവിൽ കൗമാരക്കാരായ വിദ്യാർത്ഥികളുടെ പ്രത്യേക കേഡറ്റ് രൂപീകരണം, എസ് കെ എസ് എസ് എഫ് ഇബാദ് ഖാഫിലയുടെ നേതൃത്വത്തിൽ പോസ്റ്റർ-റീൽസ് നിർമ്മാണ മത്സരങ്ങൾ, ജില്ലാതല പാനൽ ടോക്, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ജനജാഗ്രത സദസ്സ് തുടങ്ങിയവ കേരളത്തിലുടനീളവും പുറത്തുമായി നടക്കും.
കൂടാതെ ലഹരി മുക്ത സമൂഹത്തിൻ്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്കരിച്ച പദ്ധതികളും നിർദ്ദേശങ്ങളുമടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിക്കും. ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവർത്തകർ കർമ്മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും അഭ്യർത്ഥിച്ചു