ഹൈബ്രിഡ് കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല’: ശ്രീനാഥ്‌ ഭാസി

  • Home-FINAL
  • Business & Strategy
  • ഹൈബ്രിഡ് കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല’: ശ്രീനാഥ്‌ ഭാസി

ഹൈബ്രിഡ് കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല’: ശ്രീനാഥ്‌ ഭാസി


ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്. വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ്‌ ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ്‌ ഭാസി വ്യക്തമാക്കി.തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു. പ്രതിക്ക് സിനിമ മേഖലയിലെ മറ്റ് ഉന്നതരുമായി ബന്ധം. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. ആലപ്പുഴയിൽ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയെന്നും മൊഴി.

Leave A Comment