പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റു

  • Home-FINAL
  • Business & Strategy
  • പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റു


കഴിഞ്ഞ പത്തൊമ്പത് വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്ന പ്രൌഡമായ ചടങ്ങ് ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ ജനാഹി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം. ഡി ഡോ. കെ. എസ് മേനോൻ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. തുടർന്ന് പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാർത്ഥികളെ ആദരിച്ചു.

ശേഷം നടന്ന കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി,ഡോ.പ്രവീൺ(റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ) യൂണിഗ്രാഡ് ഡയറക്ടർ സുജ ജെപി മേനോൻ, അമോഹ ഗ്രൂപ്പ് സിഇഒ ഖിളർ മുഹമ്മദ്‌ എന്നിവരാണ് ചർച്ച നയിച്ചത്.

 

കൂടാതെ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിച്ചേർന്ന പാക്ട് അംഗങ്ങളായ ശറഫുദ്ധീൻ മാരായമംഗലം, പ്രിയ രാജേഷ് എന്നിവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു.അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി
ജ്യോതികുമാർ മേനോൻ( ചീഫ് കോർഡിനേറ്റർ),അശോക് കുമാർ( പ്രസിഡന്റ്),ശിവദാസ് നായർ( ജനറൽ സെക്രട്ടറി) ,ഗോപാലകൃഷ്ണൻ, സുഭാഷ് മേനോൻ, ഇ വി വിനോദ്( വൈസ് പ്രസിഡണ്ടുമാർ) രവി മാരാത്ത്‌( അസിസ്റ്റന്റ് ജനറൽ സെക്രട്ടറി),മൂർത്തി നൂറണി( ട്രഷറർ) സുധീർ( അസിസ്റ്റന്റ് ട്രഷറർ) ,ജഗദീഷ്( മീഡിയ &മെമ്പർഷിപ്പ് സെക്രട്ടറി),ദീപക് വിജയൻ, അശോക് മണ്ണിൽ(മെമ്പർഷിപ്പ് സെക്രട്ടറിമാർ) ,അനിൽ കുമാർ( ഐ.ടി &മെമ്പർഷിപ്പ്) സൽമാനുൽ ഫാരിസ്( സെക്രട്ടറി പബ്ലിക് റിലേഷൻ),രമേഷ് കെ.ടി, രാംദാസ് നായർ, സതീഷ്കുമാർ ഗോപാലകൃഷ്ണൻ( ഉപദേശക സമിതി അംഗങ്ങൾ) വനിത വിഭാഗം ഭാരവാഹികളായി സജിത സതീഷ്( പ്രസിഡന്റ്) ,ഉഷ സുരേഷ്( ജനറൽ സെക്രട്ടറി) ,രമ്യ ഗോപകുമാർ(വൈസ് പ്രസിഡന്റ്), ധന്യ രാഹുൽ( സ്പോർട്സ് & പ്രോഗ്രാം),ഷീബ ശശി( എന്റർടൈൻമെന്റ് &അഡ്മിൻ) ,രമ്യ സുധി( പബ്ലിക് റിലേഷൻ &മെമ്പർഷിപ്പ് തുടങ്ങിയവരാണ് സ്ഥാനമേറ്റത്. വൈസ് പ്രസിഡന്റ് രവി മാരാത്ത്‌ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave A Comment