വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍

  • Home-FINAL
  • Business & Strategy
  • വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍

വിമാന സര്‍വീസ് നടത്താന്‍ ലൈസന്‍സ് നേടി റിയാദ് എയര്‍


വിമാന സർവീസ് നടത്താൻ ലൈസൻസ് നേടി റിയാദ് എയർ. ഈ വർഷം അവസാന പാദത്തിൽ റിയാദ് എയർ സർവീസുകൾ ആരംഭിക്കും..സർവീസുകൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കാനാണ് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത്.ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിയാദ് എയറിനു ലൈസൻസ് അനുവദിച്ചിരിക്കയാണ്. അധികൃതർ ആവശ്യപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷം ഈ വർഷം നാലാം പാദത്തിൽ സേവനം ആരംഭിക്കാൻ റിയാദ് എയർ ലൈസൻസ് കമ്പനിക്ക് അനുമതി നൽകി.

Leave A Comment