സമസ്തബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം

സമസ്തബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം


സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന് കീഴിലെ പതിനൊന്നായിരത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്ന്തിന്റെ ഭാഗമായി ബഹ്റൈനിലെ സമസ്ത മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു “നേരറിവ്നല്ലനാളേക്ക്” എന്ന ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത് ബഹ്‌റൈൻ റൈഞ്ചിലെ 10 മദ്റസകളിലും വർണ്ണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർത്ഥികളെ വരവേറ്റത് ബഹ്റൈനിലെ ഖാളി ശൈഖ് ഹമദ് സാമി ദോസരി സമസ്ത കേന്ദ്ര ആസ്ഥാനമന്ദിരത്തിൽ ബഹ്റൈൻതല പ്രവേശനോത്സവം ഉൽഘാടനം നിർവ്വഹിച്ചു സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ അധ്യക്ഷിതയിൽ ഹാഫിള്ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി. ജാമിഅഫാറൂഖിലെ ഖത്തീബ് ആദിൽ മർസൂഖി വിദ്യാർത്ഥികൾക്ക് ഹിജാഇയ്യായ അക്ഷരങ്ങൾ ചൊല്ലികൊടുത്തു.കാപ്പിറ്റൽചാരിറ്റിഫിനാൽഷ്യൽകൺടോളർ ജാസിംഅലിസബ്ത്ത് ,അഹ്‌മദ്റാശിദ് ദോസരി,ഇസ്മാഈൽ നുഹാം, ഡിസ്കവർഇസ്ലാംമാനേജർ സുഹൈൽ തുടങ്ങിയ അറബിപ്രമുഖരും സമസ്തബഹ്റൈൻകേന്ദ്ര നേതാക്കളായ VK കുഞ്ഞുമുഹമ്മദ്ഹാജി,Sm വാഹിദ്,SK നൗശാദ് മനാമഏരിയനേതാക്കളും പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പൊതുപരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബഹ്റൈനിലെ എല്ലാമദ്റസകളിലും പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave A Comment