മനാമ ബസ് സ്റ്റേഷനു സമീപമുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300 ൽപരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈ താരത്ത് നിർവഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ അനീഷ് ടി കെ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് നൗഫൽ ( അൽ ഹിലാൽ മെഡിക്കൽ സെന്റർ ) ഫാസിൽ വട്ടോളി (ഐ വൈ സി സി) എന്നിവർ സംസാരിച്ചു. ബിനു കുമാർ നന്ദി രേഖപ്പെടുത്തി. നൗക ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ് പുത്തോളി,രാജേഷ് പി. എം, നിജേഷ്, മിഥുൻ, ജയരാജൻ, വിനീഷ്, അഞ്ജലി വിനീഷ്, പ്രസിഡന്റ് നിധീഷ് മലയിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഈ വരുന്ന ഏപ്രിൽ 30 വരെ സൗജന്യമായി സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.