ഐ. സി.എഫ്. വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ഐ. സി.എഫ്. വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഐ. സി.എഫ്. വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.


ഐ.സി.എഫ്.വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും സ്വലാത്ത് മണ്ണുസും വിപുലമായ പരിപാടികളോടെ സമാപിച്ചു. ഐ.സി.എഫ് റിഫ റീജിയന് കീഴിലുള്ള വെസ്റ്റ് റിഫ യൂണിറ്റ് കമ്മിറ്റിക്ക് കീഴിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന സംഗമത്തിൽ സയ്യിദ് ജുനൈദ് തങ്ങൾ പ്രാർത്ഥന നടത്തി., ഉമ്മർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡൻ്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവ്വഹിച്ചു. എം.സി അബ്‌ദുൽ കരീം ഹാജി, ശംസുദ്ദീൻ സുഹ് രി വയനാട്, സുൽഫിക്കർ അലി അയിരൂർ,ഇല്ല്യാസ് സഅദി പേരാമ്പ്ര, ഇസ്മാഈൽ മുസ്‌ലിയാർ, അലിഹാജി, എന്നിവർ ആശംസകൾ അർപ്പിച്ചു. അബ്‌ദുൽ നാസർ തിക്കോടി സ്വാഗതവും സയ്യദ് സ്വാലിഹ് തങ്ങൾ നന്ദിയും പറഞ്ഞു

Leave A Comment