ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ അഭിമുഖ്യത്തിൽ കഥാരഹിതിബ പുസ്തക പരിചയവും ശകുനി നോവൽ ചർച്ചയും സംഘടിപ്പിക്കുന്നു. ഇന്ന് ,ഏപ്രിൽ 13,ഞായറാഴ്ച 7.30 ന് ബാബുരാജൻ ഹാളിൽ നടക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു . പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ: എം എം ബഷീറും, സാഹിത്യ പ്രവർത്തക ബി.എം സുഹ്റയും പങ്കെടുക്കുന്നു .ഈ സംവാദത്തിലേക്ക് ബഹ്റൈനിലെ സാഹിത്യ പ്രവർത്തകരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു.