കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്വയം ക്ലിയറിങ് ഏര്‍പ്പെടുത്തി.സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിലൂടെയുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായാണ് സ്വയം ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.യാത്രക്കാർക്കുള്ള പുതിയ സൗകര്യങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ക്യാമറകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണമായ ഫാസ്റ്റ്-ട്രാക്ക് നടപടി.പ്രതിദിനം രണ്ട് മണിക്കൂർ എന്നതോതില്‍ നടത്തിയ പരീക്ഷണത്തില്‍, സൗദി ഭാഗത്തുള്ള കസ്റ്റംസ് ഗേറ്റുകളില്‍ ക്യാമറകള്‍ സ്വയം ക്ലിയറിങ്ങിനായി ഉപയോഗിച്ചു. ഇത് പാസ്പോർട്ട് നിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെടുത്തുകയുണ്ടായി. സ്റ്റോപ്പിംഗ് പോയിന്റുകളില്‍ യാത്രക്കാർക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഡാറ്റയും വാഹന വിവരങ്ങളും പിന്നീട് പരിശോധിക്കുന്നതാണ് പ്രവർത്തന രീതി.സൗദി ലൈസൻസ് പ്ലേറ്റുകള്‍ ഉള്ള കാറുകള്‍ക്ക് ഒരൊറ്റ പോയിന്റ് ഈ നടപടിക്രമം ഉറപ്പാക്കുകയുണ്ടായി. പരീക്ഷണം വിജയകരമാണെന്ന് തെളിഞ്ഞാല്‍ അത് എല്ലാ വാഹനങ്ങള്‍ക്കും ബാധകമാക്കുവാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.