ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ആഘോഷം നാളെ (ഏപ്രിൽ 14 ന്);ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷത്തിന്റെ തിരക്കിൽ

  • Home-FINAL
  • Business & Strategy
  • ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ആഘോഷം നാളെ (ഏപ്രിൽ 14 ന്);ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷത്തിന്റെ തിരക്കിൽ

ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ആഘോഷം നാളെ (ഏപ്രിൽ 14 ന്);ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷത്തിന്റെ തിരക്കിൽ


ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു ആഘോഷം നാളെ (ഏപ്രിൽ 14 ന്);ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷത്തിന്റെ തിരക്കിൽ.മലയാളി കുടുംബങ്ങൾ ഒത്തുചേർന്നുകൊണ്ട് ബഹ്റൈനിൽ ശനിയാഴ്ചതന്നെ വിഷു ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കുടുംബങ്ങൾ ഒത്തുചേർന്ന് വിവിധകലാപരിപാടികൾ അവതരിപ്പിക്കുകയും സദ്യയൊരുക്കുകയും ചെയ്തു. വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനുമായി അവസാനവട്ട ഒരുക്കങ്ങളും പ്രവാസികൾ പൂർത്തിയാക്കി. സൂപ്പർമാർക്കറ്റുകളിൽ കൊന്നപ്പൂക്കൾ, വാഴയില തുടങ്ങിയവയ്ക്കായി ആവശ്യക്കാർ വർധിച്ചു. 10 ദിർഹംമുതൽ മുകളിലോട്ടാണ് ഒരുപിടി കൊന്നപ്പൂക്കളുടെ വില. ലേബർക്യാമ്പുകളിലും വിഷുക്കണിയൊരുക്കി സദ്യയും കെങ്കേമമാക്കുന്നുണ്ട്.കണിക്കൊന്നയും, വിഷുക്കണിയും, കൃഷ്ണനും, മലയാള അക്ഷരമാലകളും നിറയുന്ന വിഷുക്കോടികൾ ആഘോഷങ്ങൾക്ക് മിഴിവേകുന്നുണ്ട്. സാരി, സെറ്റും മുണ്ടും, പാവാടയും ബ്ലൗസും, ദാവണി, കുർത്ത, ഷർട്ട് എന്നിവയെല്ലാം ആകർഷകമായ രൂപകല്പനകളിൽ പ്രവാസലോകത്തും സുലഭമാണ്.പരമ്പരാഗത ഗോൾഡൻ കസവുകൾക്ക് പുറമേ ഡിസൈനർ, കളർ, ടിഷ്യൂ സിൽക്ക് സാരികളും വിഷു വിപണികളിൽ ഇടം പിടിച്ചിട്ടുണ്ട്. കലംകാരി ഡിസൈനുകളും മലയാളികളുടെ മനസ്സ് കീഴടക്കുന്നുണ്ട്. യുവതലമുറകളെ ആകർഷിക്കാൻ വിഷു ഗൗണുകളുടെ വിപുലമായ ശേഖരവുമുണ്ട്. കോട്ടൺ വസ്ത്രങ്ങൾക്കും കൈത്തറിവസ്ത്രങ്ങൾക്കും ഇവിടെയും ആവശ്യക്കാരേറെയാണ്. രൂപകല്പനകളെ ആശ്രയിച്ച് വിലയും വ്യത്യാസപ്പെടും. ഉപഭോക്താവിന്റെ അഭിരുചി അനുസരിച്ച് സ്ഥാപനങ്ങൾ വസ്ത്രങ്ങൾ രൂപകല്പനചെയ്തു നൽകുന്നുമുണ്ട്.മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സൈറ്റുകളിലും വിഷുക്കച്ചവടം പൊടിപൊടിക്കുകയാണ്. ഉപഭോക്താക്കളെ വിപണികളിലെത്തിക്കാൻ ആകർഷകമായ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിൽ ഒരു ദിവസമാണ് വിഷുവെങ്കിൽ യുഎഇയിൽ ഇത് ആഴ്ചകളോളം നീളും. സുഹൃത്ത് സംഗമങ്ങളിലും വിവിധ അസോസിയേഷനുകളിലും ജോലി സ്ഥലങ്ങളിലുമൊക്കെയായി മലയാളികളുടെ വിഷു ആഘോഷം പുരോഗമിക്കുകയാണ്.ഏവർക്കും ബഹ്‌റൈൻ മിഡിയാ സിറ്റിയുടെ വിഷു ആശംസകൾ.

Leave A Comment