സപ്ത സാഗരങ്ങൾക്കപ്പുറത്ത് ‘വിപഞ്ചിക ‘ മീട്ടി ശാന്തമായുറങ്ങുന്ന പ്രിയപ്പെട്ട കെ രാമചന്ദ്രൻ്റെ (KRC) വിടവ് നികത്താത്ത ഒരു വർഷം വടകര സഹൃദയവേദി കുടുംബാംഗങ്ങളും പവിഴ ദ്വീപിലെ കലാ സാംസ്കാരിക രാഷ്ട്രീയ വേദികളിലെ പ്രതിനിധികളും ചേർന്ന് അനുസ്മരിച്ചു.സഗയ ബിഎംസി ഹാളിൽ ചേർന്ന ശോക മൂകമായ സദസ്സിനെ കെആർ ചന്ദ്രൻ്റെ ഇഷ്ടഗാനങ്ങളിലൊന്നായ “സാഗരം നീല സാഗരം.” ആലപിച്ച് കൊണ്ട് ജോളി കൊച്ചിത്ര എന്ന ബഹറൈനിലെ പ്രശസ്ത ഗായകൻ വേദിയൊരുക്കി.ഗാനങ്ങളെ ഹൃദയതാളമായി പരിലാളിച്ച കെആർസി നമ്മോടൊപ്പം ആസ്വദിച്ചിട്ടുണ്ടാവാം.വിഎസ് വി ജനറൽ സെക്രട്ടറി ശശിധരൻ്റെ സ്വാഗതത്തോടെ ആരംഭിച്ച് പ്രസിഡണ്ട് ആർ. പ്രവിത്രൻ്റെ അനുസ്മരണ പ്രഭാഷണത്തോടെ തുടർന്ന് ശ്രീജിത്ത് (പ്രതിഭ ബഹറൈൻ), റഷീദ് മാഹി, പ്രവീൺ നായർ , ചെമ്പൻ ജലാൽ, അജിത്ത് കണ്ണൂർ, കെആർ നായർ, യു.കെ. ബാലൻ, മുജീബ് മാഹി (തണൽ) , ഗോപാലൻ മണിയൂർ, ഷാജി മൂത്ത ല (നവ കേരള), അനീഷ്(icrf), സജിത്ത്( വിൻ വെസ്റ്റേഴ്സ്), ഷംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, (KMCC), ഓ.കെ. ഖാസിം, ബാബു കുഞ്ഞിരാമൻ,ശിവകുമാർ കൊല്ല റോത്ത്, എം.എം. ബാബു, സജിത്ത് വെള്ളികുളങ്ങര,തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ KR ചന്ദ്രനെ അനുസ്മരിച്ചു.” മാതള തേനുണ്ണാൻ ” എന്ന മനോഹര ഗാനം ഋതു വിനീഷ് മനോഹരമായി ആലപിച്ചു.സുരേഷ് മണ്ടോടിയും, ഹനീഫയും ഒരോ ഗാനങ്ങൾ ആലപിച്ചു കൊണ്ട് കെആർ സ്മരണയെ ധന്യമാക്കി.വടകര സഹൃദയ വേദിയുടെ ജാതി മത കക്ഷി രാഷ്ട്രീയാതീതമായി നടത്തിവരുന്ന പ്രവർ ത്തനങ്ങൾ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്നതാവണം ഈ അനുസ്മരണം കൊണ്ട് സാദ്ധ്യമാവേണ്ടതെന്നും, ഈ കൂട്ടായ്മയുടെ സജീവതയാണ് രാമചന്ദ്രൻ ആഗ്രഹിച്ചതെന്നും പ്രസിഡണ്ട് ആർ. പവിത്രൻ അടിവരയിട്ടു.വൈസ് പ്രസിഡണ്ട് എൻ.പി. അഷറഫിൻ്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.