സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

  • Home-FINAL
  • Business & Strategy
  • സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നവംബർ മധ്യത്തോടെ വോളീബോൾ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിൽ നിന്നും മികച്ച വോളിബോൾ ടീമുകളെ സഹകരിപ്പിച്ചുകൊണ്ടു അവർക്കായി ബഹ്‌റൈനിൽ നിന്നുതന്നെ ഫ്രാൻഞ്ചൈസികളെ കണ്ടെത്തിക്കൊണ്ടു ലീഗ് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള ബ്രഹത്തായ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. മുൻ കാലഘട്ടങ്ങളിൽ സമാജം അങ്കണത്തിൽ ഗാലറിയും, കോർട്ടും, ഫ്ളഡ് ലൈറ്റും ഒരുക്കി നടത്തിയ വോളിബോൾ മത്സരങ്ങൾക്കു മികച്ച പ്രതികരണമാണ് ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചിരുന്നത്.ബഹ്‌റൈനിലെ കമ്പനികൾ, വിവിധ സാമൂഹ്യ സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവർക്കൊക്കെ അവരവരുടെ പേരിൽ ടീം ഫ്രാൻഞ്ചൈസികൾ എടുക്കാൻ അവസരമൊരുക്കുക വഴി വോളിബോൾ ലീഗിനെ ആവേശകരമാക്കൻ സാധിക്കും എന്ന് വിശ്വസിക്കുന്നതായി സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. നവംബർ മധ്യത്തോടെ മത്സരങ്ങൾ ഒരുക്കുക വഴി ലഭിക്കുന്ന നല്ല കാലാവസ്ഥയുടെ ആനുകൂല്യം കാണികളെ ആകർഷിക്കും എന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ഫ്രാഞ്ചൈസി സംവിധാനത്തെ പറ്റി അറിയാനും, നൗഷാദ് മുഹമ്മദ്  39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment