പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ രണ്ട് ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് ഞായറാഴ്ച ബഹ്‌റൈൻ എയർപോർട്ടിൽ എത്തിച്ചേരുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളുടെ കുടുംബ സംഗമത്തിലും,തിങ്കളാഴ്ച വൈകുന്നേരം ഒഐസിസി ഓഫീസിൽ വച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആളുകളെയും, കോട്ടയം ജില്ലാ ഒഐസിസി പ്രവർത്തകരുമായും മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഒഐസിസി ദേശീയ കമ്മറ്റി നടത്തുന്ന പ്രോഗ്രാമിലും ചാണ്ടി ഉമ്മൻ എം എൽ എ പങ്കെടുക്കുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.