ഇന്ത്യൻ സ്‌കൂൾ ആലേഖ് മത്സരത്തിന്  2,500 വിദ്യാർത്ഥികൾ:ഐഎസ്ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ ആദരിച്ചു

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ ആലേഖ് മത്സരത്തിന്  2,500 വിദ്യാർത്ഥികൾ:ഐഎസ്ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ ആദരിച്ചു

ഇന്ത്യൻ സ്‌കൂൾ ആലേഖ് മത്സരത്തിന്  2,500 വിദ്യാർത്ഥികൾ:ഐഎസ്ബി പ്ലാറ്റിനം ജൂബിലി ചിത്രകലാ വിജയികളെ ആദരിച്ചു


ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ ദേവ്ജി അവതരിപ്പിച്ച നിറപ്പകിട്ടാർന്ന  ആലേഖ് ചിത്രകലാ മത്സരത്തിൽ 2,500 വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.നാല് പ്രായ വിഭാഗങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവരുടെ  സർഗ്ഗാത്മകത മാറ്റുരച്ചു. 5 മുതൽ 18 വയസ്സ് വരെയുള്ള  വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി – ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ – മത്സരിച്ചു.

ദൃശ്യ വിഭാഗത്തിലെ (5-7പ്രായം) ജേതാക്കൾ:
1. യശ്വന്ത് എസ് – ഇന്ത്യൻ സ്കൂൾ
2. ഫാത്തിമ ഫഹ്മ – ഇന്ത്യൻ സ്കൂൾ
3. രുക്ഷിണി രമേഷ് – ഏഷ്യൻ സ്കൂൾ
4. അവ്നിരഞ്ജു – ഇന്ത്യൻ സ്കൂൾ
5. ശ്രീ ഗംഗാ മനോജ് – ഇന്ത്യൻ സ്കൂൾ
6. അൽന സുനിൽ വി പി – ഇന്ത്യൻ സ്കൂൾ
7. അമാഗിനിയ മജോ – ഇന്ത്യൻ സ്കൂൾ
8. ഹയഡെൻ ജെയിംസ് – ന്യൂ ഇന്ത്യൻ സ്കൂൾ
9. സോയി മെഹാനി അഷ്റഫ് – ഇന്ത്യൻ സ്കൂൾ
10. സൻഹ ഫാത്തിമ – ഇന്ത്യൻ സ്കൂൾ
11. ആദ്യ ലക്ഷ്മി – ഇന്ത്യൻ സ്കൂൾ
12. മൈറ  അനാം – ഏഷ്യൻ സ്കൂൾ
13. നൈന ഫാബിഷ് – ഇന്ത്യൻ സ്കൂൾ
14. മറിയം ഫാത്തിമ – ഇന്ത്യൻ സ്കൂൾ
15. കാർത്തിക സുമൻ – ഏഷ്യൻ സ്കൂൾ

വർണ്ണ വിഭാഗത്തിലെ (8-11പ്രായം) ജേതാക്കൾ:
1. വേദ വിജേഷ് – ഇന്ത്യൻ സ്കൂൾ
2. കൽഹര റെനീഷ് – ഏഷ്യൻ സ്കൂൾ
3. ആദ്യ അഗർവാൾ – ന്യൂ മില്ലേനിയം സ്കൂൾ
4. സാങ്ക്ടസ് ലീസ് – ഏഷ്യൻ സ്കൂൾ
5. സവിതര വിഷ്ണു – ന്യൂ ഹൊറൈസൺ സ്കൂൾ
6. മൻപ്രീത് കൗർ – ഇന്ത്യൻ സ്കൂൾ
7. പ്രതീക്ഷ എം – ഏഷ്യൻ സ്കൂൾ
8. അശ്വിനി അരുൺ – ന്യൂ മില്ലേനിയം സ്കൂൾ
9. ത്രുവിക സദാശിവ് – ഇന്ത്യൻ സ്കൂൾ
10. റിതിക സാഹു – ന്യൂ ഇന്ത്യൻ സ്കൂൾ
11. അധുന ബാനർജി – ബഹ്റൈൻ ഇന്ത്യൻ സ്കൂൾ
12. ക്രിസ്റ്റീൻ ഷേണായ് – ഏഷ്യൻ സ്കൂൾ
13. ആരാധ്യ പ്രവീൺ – ഇന്ത്യൻ സ്കൂൾ
14. ഹരിണി ഗോപാലകൃഷ്ണൻ – ഏഷ്യൻ സ്കൂൾ
15. മാവ്‌റ  കോട്ടയിൽ – ന്യൂ മില്ലേനിയം സ്കൂൾ

സൃഷ്ടി  വിഭാഗത്തിലെ (12-15 പ്രായം ) വിജയികൾ:
1. ദേവ്‌ന പ്രവീൺ – ഏഷ്യൻ സ്കൂൾ
2. എലീന പ്രസന്ന – ഇന്ത്യൻ സ്കൂൾ
3. തനു ശ്രീ മനേം – ഇന്ത്യൻ സ്കൂൾ
4. കീർത്തന ഹരീഷ് – ഇന്ത്യൻ സ്കൂൾ
5. വൈഗ  വിനോദ് – ഇന്ത്യൻ സ്കൂൾ
6. നോവ അന്ന ജോസ് -ഏഷ്യൻ സ്കൂൾ
7. റൂബൻ റോയ് – ഇന്ത്യൻ സ്കൂൾ
8. ശ്രീഹരി സന്തോഷ് –  ഇന്ത്യൻ സ്കൂൾ
9. ഡിന്ദ്രില ഡേ -ന്യൂ ഇന്ത്യൻ സ്കൂൾ
10. ലാസ്യ സജ്ജ -ഏഷ്യൻ സ്കൂൾ
11. രൂപാന്തർ  ഗാംഗുലി -ന്യൂ ഇന്ത്യൻ സ്കൂൾ
12. അഞ്ജന രാജാറാം ശുഭ -ഏഷ്യൻ സ്കൂൾ
13. ദിയ ഷെറീൻ -ഇന്ത്യൻ സ്കൂൾ
14. ലിയാന സെനു – ഏഷ്യൻ സ്കൂൾ
15. വൈഷ്ണവി കൃഷ്ണ -ഏഷ്യൻ സ്കൂൾ

പ്രജ്ഞ  വിഭാഗത്തിലെ (16 -18 പ്രായം) ജേതാക്കൾ:
1. അംഗന ശ്രീജിത്ത് – ഇന്ത്യൻ സ്കൂൾ
2. ശ്രീ ഭവാനി വിവേക് – ഇന്ത്യൻ സ്കൂൾ
3. മാധുമിത നടരാജൻ – ഇന്ത്യൻ സ്കൂൾ
4. അസിത ജയകുമാർ -ഇന്ത്യൻ സ്കൂൾ
5. മറിയം അസ്മി -ഇന്ത്യൻ സ്കൂൾ
6. അമൃത ജയ്ബുഷ് – ഇന്ത്യൻ സ്കൂൾ
7. വേദിക സുധീർ – ഏഷ്യൻ സ്കൂൾ
8. ഗോപിക ഭാരതിരാജൻ – ഏഷ്യൻ സ്കൂൾ
9. ഋധിക രാജേഷ് – ഏഷ്യൻ സ്കൂൾ
10. തീർത്ഥ സാബു – ഏഷ്യൻ സ്കൂൾ
11. ഷാനദേവ് – ഏഷ്യൻ സ്കൂൾ
12. ശ്രേയസ് എം എസ് – ഏഷ്യൻ സ്കൂൾ
13. അയന ഷാജി മാധവൻ – ഇന്ത്യൻ സ്കൂൾ
14. ഫാത്തിമ റിയ – ഇന്ത്യൻ സ്കൂൾ
15. റോസീനിയ ആന്റണി – ഏഷ്യൻ സ്കൂൾ

രണ്ട് ദിവസത്തെ പരിപാടിയിൽ ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, മാധുരി പ്രകാശ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ  ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ,  ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, കലാ വിദ്യാഭ്യാസ വകുപ്പ് മേധാവി ലേഖ ശശി, സതീഷ് പോൾ എന്നിവർ പങ്കെടുത്തു.

പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, മുൻ സെക്രട്ടറി സജി ആന്റണി, മുൻ ഭരണസമിതി അംഗം പ്രേമലത എൻ.എസ്, കൺവീനർ ശശിധരൻ എം, കോഓർഡിനേറ്റർ ദേവദാസ് സി, ജനാർദനൻ കെ, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവരും സന്നിഹിതരായിരുന്നു.  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്  ദേവ്ജി ഗ്രൂപ്പിന്റെ വിലമതിക്കാനാവാത്ത സ്പോൺസർഷിപ്പിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി.

ക്യാഷ് അവാർഡുകൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ മുഖ്യാതിഥികളായ   ജയദീപ് ഭരത്ജി, മാധുരി പ്രകാശ്  എന്നിവർ  സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയായ മാധുരി പ്രകാശ് പ്ലാറ്റിനം ജൂബിലി ചിത്രകലാ മത്സരത്തിന്റെ മികവുറ്റ സംഘാടനത്തെ പ്രശംസിച്ചു.

ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ തന്റെ അനുമോദന പ്രസംഗത്തിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ ഊർജ്ജസ്വലമായ പങ്കാളിത്തത്തെയും കൂട്ടായ പരിശ്രമത്തെയും അഭിനന്ദിച്ചു. മുതിർന്ന കലാകാരന്മാർക്ക് ആശയാവിഷ്ക്കാരത്തിനായി ആർട്ട് വാൾ ഒരുക്കിയിരുന്നു. ഇരുപതിലധികം  കലാകാരന്മാർ പങ്കെടുത്ത പരിപാടിയിൽ  തിരഞ്ഞെടുത്ത കലാസൃഷ്ടികൾ ഓഡിറ്റോറിയത്തിൽ  പ്രദർശിപ്പിച്ചു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്  നടരാജൻ എന്നിവർ പരിപാടിയുടെ മഹത്തായ വിജയത്തിന് സംഭാവന നൽകിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

Leave A Comment