സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് “രക്തദാനം മഹാദാനം” എന്ന ആപ്തവാക്യം മുൻനിർത്തി നടന്ന രക്തദാന ക്യാമ്പിൽ 125 ഓളം ആളുകൾ പങ്കാളികളായി.
രാവിലെ 7മണി മുതൽ ആരംഭിച്ച ക്യാമ്പ് കിംസ് ഹോസ്പിറ്റൽ ഡോക്ടർ അനൂപ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കൺവീനർ നിർമല ജേക്കബ് സ്വാഗതം പറഞ്ഞു ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷ യായിരുന്നു. ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ചെയർമാൻ സയിദ് ഹനീഫ്, സാമൂഹ്യ പ്രവർത്തകനായ മണിക്കുട്ടൻ,സാംസ പ്രസിഡന്റ് ബാബുമാഹി, അഡ്വൈസറി ബോർഡ് മെമ്പർമാരായ വത്സരാജ്,മുരളി കൃഷ്ണൻ,ജേക്കബ് കൊച്ചുമ്മൻ,മനീഷ് പോന്നോത്,ട്രഷറര്‍ റിയാസ് കല്ലമ്പലം, ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ,വനിതാ വിംഗ് ട്രഷറര്‍ രശ്മി അമൽ എന്നിവർ ആശംസ നൽകി സംസാരിച്ചു.
പ്രസിഡന്റ് ബാബു മാഹി രക്തദാനം നടത്തി തുടക്കമിട്ടു.സഹജീവികൾക്ക് സാന്ത്വനമായി കഴിഞ്ഞ പത്തു വർഷമായി കൂടെയുള്ള സാംസ എല്ലാ വർഷവും നടത്തുന്ന രക്തദാനാ ക്യാമ്പാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്.
സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ,ജോയിന്റ് കൺവീനർ സുനിൽ നീലഞ്ചേരി, ഇന്ഷാ റിയാസ്,മനോജ് ടു സീസ്,സോവിൻ,സുധി ചിറക്കൽ, വിനീത് മാഹി,ധന്യ സാബു എന്നിവർ നേതൃത്വം നൽകി.രക്തദാനം നൽകിയ എല്ലാവർക്കും സാംസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജോയിന്റ് കൺവീനർ ഷജിത മോഹൻ നന്ദി പറഞ്ഞു.