എസ് എൻ സി എസ്സ് സ്പീക്കേഴ്സ് ഫോറത്തിന്റെ 150 ആം അദ്ധ്യായം വിപുലമായി ആഘോഷിച്ചു.
സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ന്യു ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ കെ ഗോപിനാഥ മേനോൻ മുഖ്യാതിഥിയായിരുന്നു. എസ് എൻ സി എസ് എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ആക്ടിങ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സ്പീക്കർസ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങുകൾക്ക് ശേഷം സ്പീക്കർസ് ഫോറം അംഗങ്ങളും, മറ്റു എസ് എൻ സി എസ് അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ‘വാഗ്മി’ എന്ന നാടകം അരങ്ങേറി,സനീഷ്. എസ് രചന യും നവാഗത സംവിധായിക അശ്വിനി സെൽവരാജ് സംവിധാനവും നിർവഹിച്ച നാടകത്തിന്റെ നിർമ്മാണ നിർവ്വഹണം വിശ്വനാഥൻ ഭാസ്കരൻ, ബിജു പി. സി, പ്രശാന്ത് കെ കെ, നവീൻ വിജയൻ, പ്രമോദ് രാഘവൻ, സുരേഷ് ശിവാനന്ദൻ, മിഥുൻ രാധാകൃഷ്ണൻ, ജിനേഷ് രാജേന്ദ്രൻ എന്നിവരും സാങ്കേതിക സഹായം അജിത്ത് കുമാർ സി കെ, സനീഷ് എസ്, ഗോകുൽ കൃഷ്ണൻ എന്നിവരും നിർവഹിച്ചു.നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തത് ശ്രീമതി സംഗീത ഗോകുൽ ആയിരുന്നു.നടകത്തിന്റെ സംഗീത നിയന്ത്രണം അനുഷ്മ പ്രശോഭുo ദീപ നിയന്ത്രണം ഷിബു ജോണും,വി എഫ് എക്സ് വിനീത് രവീന്ദ്രനും നിർവഹിച്ചു.നാടകത്തിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതു സജീഷ് തീക്കുനി ആയിരുന്നു.നാടകത്തിന്റെ അരങ്ങിൽ തോമസ് തോമസ്, അനിത ശിവരാജ്,ഗോകുൽ കൃഷ്ണൻ,രഞ്ജു വർക്കല,ശ്രീമതി സന്ധ്യ ബിലോജ്, ഗൗരി നവീൻ,വേദാർത്ഥ് സുരേഷ്, സിദ്ധാർത്ഥ് സുരേഷ്,
വിശ്വനാഥൻ ഭാസ്കരൻ,രാജി രാജേഷ്,സാബു പാലാ,നന്ദന രതീഷ,നിരഞ്ജന രാജീവ്,സജിത്ത് വെള്ളിക്കുളങ്ങര, പ്രശാന്ത് കെ കെ, ജിഷ്ണു സുരേഷ്, സുനിൽകുമാർ, സുധ സുനിൽ,അഭിനവ് ഷൈൻ, ആതിര അങ്കിത്, അക്ഷയ് പ്രസാദ്, ആദിനാഥ് ബിജു, അഭിനവ് സനീഷ്,ആദിത്യൻ സനീഷ് എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ചടങ്ങുകൾക്ക് പ്രശാന്ത് കെ കെ നന്ദി രേഖപ്പെടുത്തി.