നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ നേടേണ്ട നേട്ടങ്ങൾ നേടിയില്ലെങ്കിൽ നാം പുറകോട്ട് പോകും. വികസനത്തെ തടയുന്ന ഒരു പാട് ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നു.ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിന് പിന്നിൽ. പൊതുകടവും ആദ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞ് വരുന്നു.സ്റ്റാർട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവർ കേരളത്തെ കാണുന്നത്. കേരളം രാജ്യത്തിന് മാതൃകയാണ്. ഇതിൻ്റെ ഭാഗമാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇവിടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

