കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പുലിപ്പല്ല് കെട്ടിയ മാല ഉണ്ടെന്ന് പരാതി. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് ഡിജിപിക്ക് പരാതി നൽകിയത്. ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം.വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. നിയമലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ ഇന്ന് അറസ്റ്റിലായിരുന്നു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്.