ഷൂട്ടിങ് പരിശീലകന് ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 85ആം വയസില്‍ കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഒളിമ്പിക്സ് സ്വര്‍ണമടക്കം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നൂറിലധികം മെഡലുകള്‍ വെടിവെച്ചിട്ടത് സണ്ണി തോമസിന്റെ ശിക്ഷണത്തിലായിരുന്നു.അഭിനവ് ബിന്ദ്ര, ജസ്പാല്‍ റാണ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, അഞ്ജലി ഭാഗവത്, ഗഗന് നാരംഗ് തുടങ്ങിയ പ്രമുഖരായ ശിഷ്യന്മാരുടെ നിര തന്നെ സണ്ണി തോമസിനുണ്ട്. കോട്ടയം റൈഫിള്‍ ക്ലബില്‍ ചേര്‍ന്നതോടെ സണ്ണി തോമസിന്റെ പരിശീലനം ശാസ്ത്രീയമായി. പിന്നീട് ഇംഗ്ലീഷ് അധ്യാപകനായപ്പോഴും തോക്കിനോടുള്ള കമ്പം വിട്ടില്ല. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനും 1976ല്‍ ദേശീയ ചാമ്പ്യനുമായി. 1993ലാണ് ദേശീയ ഷൂട്ടിങ് പരിശീലകനായി സണ്ണി തോമസ് അവരോധിക്കപ്പെടുന്നത്. ലക്ഷ്യമില്ലാതെ വെടിയുതിര്‍ത്ത് നടന്നിരുന്ന ഇന്ത്യന്‍ ഷൂട്ടിങിന് അദ്ദേഹം നേര്‍വഴി കണിച്ചു. ചൈനീസ് ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ വെടിയുതിര്‍ത്തു. മെഡലുകള്‍ വരിവരിയായെത്തി.