പ്രമുഖ മാധ്യമ പ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്സിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്താനിരുന്ന പ്രൊഫഷണൽ മീറ്റ് അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത അസൗകര്യം കാരണം മാറ്റിവെക്കുകയാണെന്ന് പി പി എഫ് ഭാരവാഹികൾ പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മെമ്പർമാർക്കും ഉണ്ടായ അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും പുതുക്കിയ തീയ്യതി എത്രയും വേഗം തന്നെ പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.