മുൻ വർഷങ്ങളിലേപ്പൊലെ തൊഴിലാളി ദിനമായ മെയ് 1 ന് രാവിലെ 10 മണി മുതൽ ഏറ്റവും കൂടുതൽ കഷ്ടതയുള്ള ജോലിയും, കുറഞ്ഞ ശമ്പളത്തിലും ജോലി ചെയ്യുന്ന ഡ്രാഗൻ സിറ്റി, ദിയർ മുഹറഖ്, ബുസൈത്തീൻ എന്നീ ഏരിയകളിലെ നൂറോളം വരുന്ന ബലദിയ ശുചീകരണ തൊഴിലാളികൾക്ക് ബുസൈത്തിൻ യൂണിറ്റിൽ വച്ച് സ്നേഹവിരുന്ന് ഒരുക്കി.ഒപ്പം മധുര പലഹാരങ്ങളും, കുസൃതി ചോദ്യങ്ങളിലൂടെ സമ്മാനങ്ങളും നൽകി ഒരു നൻമ നിറഞ്ഞ മെയ് ദിനാഘോഷമാണ് സംഘടിപ്പിച്ചത് .ഈ നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവർത്തിയുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നു.