ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.


2013 മുതൽ തുടക്കം കുറിച്ച ഓരോ വർഷവും തുടർന്ന് പോരുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിന്റെ ഈ വർഷത്തെ പരിപാടി 2025 ജൂണിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് 2025-ന് ഐ.വൈ.സി.സി ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനയുടെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ചാണ് യോഗം ചേർന്നത്.ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി രാജേഷ് പന്മന സ്വാഗതം ആശംസിച്ചു. ട്രഷറർ ബെൻസി ഗനിയുഡ് നന്ദി പറഞ്ഞ പരിപാടിയിൽ, യൂത്ത് ഫെസ്റ്റ് ഭാരവാഹികളായ ജനറൽ കൺവീനർ ജിതിൻ പരിയാരം, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, റിസപ്ഷൻ കൺവീനർ നിധീഷ്‌ ചന്ദ്രൻ ,പബ്ലിസിറ്റി കൺവീനർ മുഹമ്മദ്‌ ജസീൽ എന്നിവർ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങൾ സംബന്ധിച്ചു സംസാരിക്കുകയും, മുൻ ദേശീയ പ്രസിഡന്റ്‌മാരായ വിൻസു കൂത്തപ്പള്ളി, ബേസിൽ നെല്ലിമറ്റം, അനസ് റഹീം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

Leave A Comment