റിയാദ് എയര്‍ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നല്‍കാൻ ഒരുങ്ങുന്നു

  • Home-FINAL
  • Business & Strategy
  • റിയാദ് എയര്‍ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നല്‍കാൻ ഒരുങ്ങുന്നു

റിയാദ് എയര്‍ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നല്‍കാൻ ഒരുങ്ങുന്നു


റിയാദ് എയർ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം നല്‍കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി 11 കമ്ബനികളുമായി റിയാദ് എയർ ധാരണയിലെത്തി.ഈ വർഷം രണ്ടാം പകുതിയോടെ വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവീസുകള്‍ ആരംഭിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.റിയാദ് എയറിന്റെ ആഗോളതലത്തിലുള്ള വളർച്ചയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് റിയാദ് എയറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അറേബ്യൻ ട്രാവല്‍ മാർക്കറ്റ് എക്സിബിഷനില്‍ വെച്ചായിരുന്നു ഇതിനായുള്ള കരാറുകളില്‍ ഒപ്പുവെച്ചത്. 11 യാത്രാ സേവന കമ്ബനികളുമായി സഹകരിക്കുന്നതിലൂടെ ലോകമെമ്ബാടുമുള്ള യാത്രക്കാർക്ക് റിയാദ് എയർ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകും.

Leave A Comment