യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം;പ്രഥമ ആലോചനയോഗം നടന്നു

  • Home-FINAL
  • Business & Strategy
  • യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം;പ്രഥമ ആലോചനയോഗം നടന്നു

യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം;പ്രഥമ ആലോചനയോഗം നടന്നു


യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസികൾ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം നൽകുന്നതിനെക്കുറിച്ചുള്ള പ്രഥമ ആലോചനയോഗം ദുബായ് മദീന മാൾ ഫുഡ്ക്വാർട്ട് ഹാളിൽ നടന്നു. ടെക്സാസ് പ്രസിഡണ്ട് എ.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.പി.എസ്.കെ ( വള്ളക്കടവ് പ്രവാസീസ് സൗഹൃദ കൂട്ടായ്മ ) സ്ഥാപക ചെയർമാൻ മനോഫർ ഇബ്രാഹിം നയ രൂപീകരണം വിശദീകരിച്ചു. എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ടെക്ക് സാസ് സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ കെ.കെ. നാസർ ഉത്ഘാടനം ചെയ്തു. പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിൻ ദുബായ് പ്രതിനിധി പരശുവയ്ക്കൽ അരുൺ , EPKA പ്രസിഡണ്ട് സുഹൈൽ മദാർ, കലാ റാണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിപുലമായ കൺവെൻഷൻ ആഗസ്റ്റ് അവസാനം ദുബായിൽ വച്ച്‌ നടത്തുന്നതിന് തീരുമാനിച്ചു.യു.എ.ഇ യിൽ പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന സംഘടനകളുടെ കൂട്ടായ്മ കേരളത്തിന്റെ സമഗ്ര വികസനത്തിന് മെച്ചപ്പെട്ട സഹായങ്ങൾ ചെയ്യാൻ കഴിയുമെന്നു യോഗം വിലയിരുത്തി.നിക്ഷേപ സംഗമങ്ങളെക്കാൾ പദ്ധതിയുടെ വിജയത്തിന് കൂട്ടായ യത്നം നടത്തുകയായിരിക്കും ലക്ഷ്യമെന്നു മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസി ബന്ധു അഹമ്മദ് ചൂണ്ടിക്കാട്ടി. കേരള തലസ്ഥാന നഗരിയെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ഹബ്ബായി മാറ്റുന്നതിനു് പ്രാമുഖ്യം നൽകാൻ പ്രവാസികൾ മുന്നോട്ടു വരണമെന്നു ഉദ്ഘാടനം ചെയ്ത കെ.കെ. നാസർ അഭ്യർത്ഥിച്ചു.

Leave A Comment