അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു


അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻറെ പത്താമത് ശാഖയായ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ബഹ്റൈനിലെ സെഗയായിലാണ് പ്രവർത്തനം ആരംഭിച്ചത്.ബഹ്‌റൈനിലെ ആതുരസേവനരംഗത്ത് സ്തുത്യർഹ സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിൻറെ 10 -മത് ശാഖയായ”അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ” മനാമയിലെ സഗയ്യയിൽ പ്രവർത്തനം ആരംഭിച്ചു.സേവനസന്നദ്ധരായ ജീവനക്കാർ, പ്രവൃത്തിപരിചയമുള്ള ഡോക്ടർമാരുടെ സേവനം, അത്യാധുനിക ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതിക മികവ്, സർവസജ്ജമായ അത്യാഹിത തീവ്രപരിചരണ വിഭാഗങ്ങൾ, അതിനൂതനവും സങ്കീർണവുമായ ശസ്‌ത്രക്രിയകൾ, വിവിധ ചികിത്സകളുടെ ലഭ്യത എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ആരംഭിച്ചിരിക്കുന്നത്. പ്രീമിയർ ഹോസ്പിറ്റലിന്റെ ഗ്രാൻഡ് ഓപ്പണിങ് ഡേറ്റ് അധികൃതർ എത്രയും പെട്ടെന്ന് തന്നെ അറിയിക്കുന്നതായിരിക്കുമെന്നും ഇത് മാത്രമാണ് ഗോൾഡൻ സ്റ്റാറ്റസിലുള്ള പ്രീമിയർ ഹോസ്പിറ്റലെന്നും ഈ വർഷം സാറിലും, അതിലിയയിലുമായി രണ്ട് ബ്രാഞ്ചുകളും കൂടി ആരംഭിക്കാൻ പോവുകയാണെന്നും അതിലിയയിൽ അമ്മമാർക്കും കുട്ടികൾക്കും മാത്രമായി പുതിയ ആശുപത്രി ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അൽ ഹിലാൽ മാനേജ്മെൻറ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 വർഷമായുള്ള തങ്ങളുടെ വളർച്ചയിൽ ബഹ്‌റൈനിലെ മാധ്യമപ്രവർത്തകർ നൽകിയ പിന്തുണ വളരെ വലുതാണെന്നും തുടർന്നും എല്ലാ പിന്തുണയും ഉണ്ടാകണമെന്നും അൽ ഹിലാൽ അറിയിച്ചു. അൽ ഹിലാൽ മാനേജിങ്ങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി എ മുഹമ്മദ്,അൽ ഹിലാൽ ,സി ഇ ഒ ഡോക്ടർ ശരത്ചന്ദ്രൻ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡൻറ് ആസിഫ് മുഹമ്മദ്,ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റിയുടെ മെഡിക്കൽ അഫയേഴ്‌സ് ഗ്രൂപ്പ് മേധാവിയും പ്രസിഡന്റുമായ ഡോ. ആമിർ അൽ-ഡെറാസി, ഫിനാൻസ് മാനേജർ സി എ സഹൽ ജമാലുദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

 

Leave A Comment