ബി.എം.കെ. ഈദ്-വിഷു സംഗമം:ദുർഗ വിശ്വനാഥിന്റെ സംഗീത വിരുന്നിന് ആസ്വാദകർ ഒഴുകിയെത്തി.

  • Home-FINAL
  • Business & Strategy
  • ബി.എം.കെ. ഈദ്-വിഷു സംഗമം:ദുർഗ വിശ്വനാഥിന്റെ സംഗീത വിരുന്നിന് ആസ്വാദകർ ഒഴുകിയെത്തി.

ബി.എം.കെ. ഈദ്-വിഷു സംഗമം:ദുർഗ വിശ്വനാഥിന്റെ സംഗീത വിരുന്നിന് ആസ്വാദകർ ഒഴുകിയെത്തി.


ബഹ്‌റൈൻ മലയാളി കുടുംബം (ബി.എം.കെ) ഓറ ആർട്സിന്റെ ബാനറിൽ “നിലാ 2025” എന്ന പേരിൽ സംഘടിപ്പിച്ച സംഗീത നിശ അസ്വാദകർക്ക് കലാവിരുന്നായി മാറി.ഇന്ത്യൻ ക്ലബ്ബിൽ ഈദ് – വിഷു ആഘോഷത്തിൻ്റെ ഭാഗമായി മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ അരങ്ങേറിയ കലാപരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ദുർഗ വിശ്വനാഥ് അവതരിപ്പിച്ച സംഗീത സന്ധ്യയാണ് ഏറ്റവും ആകർഷകമായത്.

ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരന്മാരുടെ പരിപാടികളും “സഹൃദയ പയ്യന്നൂർ നാടൻ പാട്ട് കലാ സംഘം” അവതരിപ്പിച്ച നാടൻ പാട്ടുകളും ഉണ്ടായിരുന്നു.

ജനറൽ സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താൻ സ്വാഗതം പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിൽ ബി.എം.കെ. പ്രസിഡന്റ് ധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.സമ്മേളനം ദുർഗ വിശ്വനാഥ് ഉദ്‌ഘാടനം ചെയ്തു. ബി.എം.കെ.മുഖ്യ രക്ഷാധികാരി ബിനോയ് മൂത്താട്ട്, ഉപദേശക സമിതി അംഗം അബ്ദുൽ റഹ്മാൻ പട്ല, സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല, എന്റർടൈൻമെന്റ് സെക്രട്ടറി എം. എസ്. പി. നായർ ആനയടി എന്നിവർ ആശംസകൾ അറിയിച്ചു.ട്രഷറർ ലിഥുൻ കുമാർ നന്ദി പറഞ്ഞു.ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ബി.എം.കെ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്‌ മത്സര വിജയികൾക്ക് മുഖ്യാഥിതി ശദുർഗ വിശ്വനാഥ് സ്നേഹോപഹാരങ്ങൾ നൽകി.സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബഹ്‌റൈൻ മീഡയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, രാജു കല്ലുമ്പുറം, ഇ. വി രാജീവൻ, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, റംഷാദ് അയിലക്കാട്, രാജ ഗോപാലൻ, ബാബു കുഞ്ഞിരാമൻ, മുരളീധരൻ പള്ളിയേത്ത്, കാത്തു സച്ചിൻദേവ്, അജി പി ജോയ്, മണികുട്ടൻ, ലത്തിഫ് കോളിക്കൽ, അജിത് കണ്ണൂർ, സിബി കെ തോമസ്, മനോജ്‌ വർക്കല എന്നിവർ പങ്കെടുത്തു.സാമൂഹ്യ സേവന രംഗത്തെ ദീർഘകാല സേവനങ്ങൾക്ക് ആദരമായി,*സലാം മമ്പാട്ടുമൂലയെ 2025ലെ ആദ്യ ബി.എം.കെ പീസ് മെസഞ്ചർ അവാർഡിന് തിരഞ്ഞെടുത്തു.

ഭാവിയിൽ ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരെ ആദരിച്ച്,ഈ പുരസ്കാരം തുടരുമെന്ന് ബി.എം.കെ ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈനിൽ 35 വർഷത്തിലേറെയായി സമർപ്പണത്തോടെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ബി.എം.കെ ഉപദേശക സമിതി അംഗം അബ്ദുൾ റെഹ്മാൻ പട്ലയ്ക്ക് “ബി.എം.കെ ലൈഫ് ടൈം ലെഗസി” അവാർഡ് നൽകി ആദരിച്ചു.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്,സുബിൻദാസ്, മുഹമ്മദ് മുനീർ, ഇക്ബാൽ കെ പരീത്,നിഖിൽ രാജ്, പ്രദീപ്‌ കെ പി എന്നിവർ നേതൃത്വം നൽകി.ബാബു എം കെ, ആരതി വിശ്വനാഥ്, വിമൽ മുരുകേശൻ, മുജീബ് വെളിയങ്കോട്, ശംഷാദ് അബ്ദുൽറഹ്മാൻ, സുഹറ മുഹമ്മദ്, ഹാഷിം ടി പി എന്നിവരും പ്രവർത്തനങ്ങൾക്ക് കരുത്തേകി.

“ബി.എം.കെ നിലാ 2025” പ്രോഗ്രാം കൺവീനർ ആനന്ദ് വേണുഗോപാൽ നായർ പരിപാടിയുടെ അവതാരകനായി.

Leave A Comment