ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

  • Home-FINAL
  • Business & Strategy
  • ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ


ആഗോള കത്തോലിക്കാ സഭയുടെ പരമാധക്ഷ്യനായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു .മാർപ്പാപ്പയുടെ കർത്തവ്യങ്ങളിൽ വിജയം ആശംസിക്കുകയും, മതേതരത്വവും സാംസ്കാരിക സംവാദവും പ്രോത്സാഹിപ്പിക്കുന്നതിലും,സാഹോദര്യവും സഹവർത്തിത്വം വളർത്തുന്നതിലും വത്തിക്കാന്റെ പങ്കിനെ ഹമദ് രാജാവ് പ്രശംസിക്കുകയും ചെയ്തു.സ്നേഹം, ഐക്യം, സമാധാനം, ആഗോള സ്ഥിരത എന്നിവയെ പിന്തുണച്ച് വത്തിക്കാനുമായുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബഹ്‌റൈൻ്റെ താൽപ്പര്യവും അദ്ദേഹം വ്യക്തമാക്കി

Leave A Comment