സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം , കൂടുതൽ A+ നേടിയ ജില്ല മലപ്പുറം

  • Home-FINAL
  • Business & Strategy
  • സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം , കൂടുതൽ A+ നേടിയ ജില്ല മലപ്പുറം

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം , കൂടുതൽ A+ നേടിയ ജില്ല മലപ്പുറം


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.72 ക്യാബുകളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്. 9851 അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു.നാല് മണി മുതലായിരിക്കും വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും.

Leave A Comment