പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ – 2 ജൂലൈ 05 ന് ആരംഭിക്കും

  • Home-FINAL
  • Business & Strategy
  • പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ – 2 ജൂലൈ 05 ന് ആരംഭിക്കും

പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ – 2 ജൂലൈ 05 ന് ആരംഭിക്കും


കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഈ വരുന്ന വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ജൂലൈ 5 മുതൽ ആഗസ്ത് 1 വരെ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. രാവിലെ 8.00 മണി മുതൽ ഉച്ചക്ക് 1.00 മണി വരെയാണ് ക്യാമ്പ്‌ നടക്കുന്നത്. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ഹാബിറ്റ്സ് മോൾഡിങ്, ആർട്സ്, സ്പോർട്സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫ്യൂചർ വേൾഡ്, ഫിനാൻസ് മാനേജ്മെൻ്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് സെഷനുകൾ നടക്കും. ക്യാമ്പിൻ്റെ ഭാഗമായി ശില്പശാലകൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങൾ, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ പരിശീലകരായ നബീൽ മുഹമ്മദ്, യഹ്‌യ മുബാറക്, ഹിഷാം പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജൂലൈ 5 ശനിയാഴ്ച രാത്രി 7 മണിക്ക്‌ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾ സംബന്ധിക്കും. കെഎംസിസി ബഹ്റൈൻ മീഡിയ വിങ്ങ് ചെയർമാൻ AP ഫൈസൽ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2 വിന്റെ വീഡിയോ ലോഞ്ചിംഗ് നിർവഹിച്ചു.സമ്മർ ക്യാമ്പിനു കുട്ടികളെ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള രക്ഷിതാക്കൾ 35989313, 33165242, 36967712 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ പ്രസിഡണ്ട് ഇക്ബാൽ താനൂർ , ജനറൽ സെക്രട്ടറി അലി അക്ബർ, ട്രഷറർ ഫാറൂഖ്‌, ഓർഗനൈസിംഗ്‌ സെക്രട്ടറി വി കെ റിയാസ് , മറ്റ് ഭാരവാഹികളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, നൗഷാദ് മുനീർ, മുഹമ്മദ് മഹ്‌റൂഫ്‌ ആലിങ്ങൽ, മുഹമ്മദ്‌ അലി ,ഷഹീൻ താനാലുർ , മുജീബ് മേൽമുറി,മൊയ്ദീൻ മീനാർകുഴി ,കെ ആർ ശിഹാബ് പൊന്നാനി ,അനീസ്‌ ബാബു, എന്നിവർ അറിയിച്ചു.

Leave A Comment