മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

  • Home-FINAL
  • Business & Strategy
  • മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി


കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയില്‍ ചുമതല നിര്‍വഹിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment