ഓണ്‍ലൈൻ തട്ടിപ്പുകൾക്കെതിരെയുള്ള ശ്രമങ്ങള്‍ ശക്തമാക്കി ബഹ്റൈൻ.പൊതുസമൂഹത്തിനിടയില്‍ തട്ടിപ്പുകളെക്കുറിച്ച് അവബോധം വളർത്തുക, തട്ടിപ്പുകാരില്‍ നിന്ന് ആളുകളെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .ഇലക്‌ട്രോണിക് തട്ടിപ്പുകള്‍ക്കെതിരായ ദേശീയ കാമ്ബയിനായ ‘പ്രൊട്ടക്‌ട് യുവർസെല്‍സ്, ബി അവെയർ’ സ്ഥാപകൻ ഡോ. മെഷാല്‍ അല്‍ തവാദി തട്ടിപ്പുകാർ ഉപയോഗിക്കുന്ന സങ്കീർണവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ തന്ത്രങ്ങളെക്കുറിച്ച് കർശനമായ മുന്നറിയിപ്പ് നല്‍കി. ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, ഇ-മെയിലുകള്‍, എസ്.എം.എസ്, പ്രത്യേകിച്ച് പരിചിതമല്ലാത്ത അന്താരാഷ്ട്ര അല്ലെങ്കില്‍ പ്രാദേശിക കോഡുകള്‍ വഹിക്കുന്ന അജ്ഞാത ഫോണ്‍ നമ്ബറുകള്‍ എന്നിവയില്‍ നിന്നെല്ലാം എല്ലാവരും ജാഗ്രത പാലിക്കണം.വാട്സ്‌ആപ് വഴി വ്യക്തികളെ വൈകാരികമായോ സാമൂഹികമായോ സ്വാധീനിച്ച് പണം തട്ടിയെടുക്കുന്ന ഒരുരീതി വർധിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയും ഡോ. അല്‍ തവാദി പറഞ്ഞു.6500 തുടങ്ങുന്ന പ്രാദേശിക നമ്ബറുകളില്‍ നിന്ന് വിളിച്ച് തട്ടിപ്പ് സംഘം എന്തെങ്കിലും വിവരങ്ങള്‍ ചോദിച്ചോ മറ്റ് നമ്മുടെ രേഖകളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പറഞ്ഞോ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം മുന്നറിയിപ്പ് നല്‍കി.