ഇന്ത്യൻ സ്‌കൂൾ 4,5 ക്ലാസുകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ 4,5 ക്ലാസുകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇന്ത്യൻ സ്‌കൂൾ 4,5 ക്ലാസുകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു


കഴിഞ്ഞ അധ്യയന വർഷത്തിൽ നാലും അഞ്ചും ക്ളാസുകളിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന് വിദ്യാർത്ഥിനി ഫാത്തിമ ഫിൽസ റുകുദ്ദീൻ വിശുദ്ധ ഖുർആൻ പാരായണം നടത്തി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിയിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ, മികവ് തെളിയിച്ച വിദ്യാർത്ഥികളെ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കവും അക്കാദമിക ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ നൽകിയ ഉറച്ച പിന്തുണയ്ക്കും പങ്കാളിത്തത്തിനും അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

സ്കൂൾ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്, തുടർന്ന് നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികൾ മനോഹരമായി അവതരിപ്പിച്ച പ്രാർത്ഥനാ നൃത്തവും നടന്നു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഒരു പ്രധാന ആകർഷണം നാല്, അഞ്ച് ക്ലാസുകളിലെ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എ-വൺ സർട്ടിഫിക്കറ്റുകളുടെ വിതരണമായിരുന്നു. തുടർന്ന് കുട്ടികളുടെ കഴിവും സർഗ്ഗാത്മകതയും പ്രദർശിപ്പിക്കുന്ന ആകർഷകമായ നൃത്താവതരണവും നടന്നു. ചടങ്ങുകളുടെ അവതാരകരായ നൂറ റഹ്മത്തിൽ (IV-H), അഭിമന്യു മിഥുൻ (V-W), റെയ്ഹാൻ തോമസ് (V-B) എന്നിവർ മികവോടെ പരിപാടി നിയന്ത്രിച്ചു.

Leave A Comment