ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിലായിരുന്നു അപകടം നടന്നത്. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ , ഭാര്യ കെ. സജിത എന്നിവരാണ് മരിച്ചത്. ഉടൻതന്നെ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. പാചകവാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന റസ്റ്ററൻറ്റിന് മുകളിലായിരുന്നു മരിച്ച പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടം ഭാഗീകമായി തകർന്നുവീഴുകയായിരുന്നു.