കേരള കാത്തലിക് അസോസിയേഷൻ ഹോപ്പ്-2025 എന്ന പേരിൽ ബാങ്ക്വാറ്റ് ഡിന്നർ സംഘടിപ്പിച്ചു. മനാമ ഇന്റർ കോണ്ടിനെന്റൽ റീജൻസിയിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര മുഖ്യാതിഥിയായി പങ്കെടുത്തു. കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യപ്രഭാഷകനായി പങ്കെടുത്തു. കത്തോലിക്ക എന്ന പദത്തിന്റെ അർത്ഥം സാർവത്രികം എന്നാണെന്നും എല്ലാവരെയും ഉൾകൊള്ളുന്ന സംഘടനയാണ് കേരള കാത്തലിക് അസോസിയേഷൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൂറ കൗൺസിൽ അംഗം നാൻസി ഖേദൂരി വിശിഷ്ടാതിഥിയായിരുന്നു.
കെ സി എ പ്രസിഡണ്ട് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.കെസിഎ വൈസ് പ്രസിഡന്റ് ലിയോജോസഫ് നന്ദി പറഞ്ഞു. ഇവന്റ് ചെയർമാൻ എബ്രഹാം ജോൺ, കെസി എ കോർ ഗ്രൂപ്പ് ചെയർമാൻ അരുൾദാസ് തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ വെച്ച് ബഹ്റൈൻ പ്രവാസികൾക്കിടയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന റഹീം വാവ കുഞ്ഞിന് കെ സി എ യുടെ hope-2025 അവാർഡ് നൽകി ആദരിച്ചു.ഹിഡ്ഡ് റീഹാബിലിറ്റേഷൻ സെന്റർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായുള്ള സഹായ ധനം ചടങ്ങിൽ വച്ച് കെസിഎ പ്രസിഡണ്ട് ജെയിംസ്ജോൺ സ്കൂൾ പ്രിൻസിപ്പൽ ബസ്മസലേക്ക് കൈമാറി.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും, മാധ്യമ പ്രതിനിധികളും, കെ സി എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.ഇവന്റ് ചെയർമാൻ എബ്രഹാം ജോൺ, വൈസ് ചെയർമാൻമാരായ നിത്യൻ തോമസ്, ബാബു തങ്കളത്തിൽ, ബെന്നി ജോസഫ്, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, കെ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഓർഗനൈസിംഗ് കമ്മിറ്റിയാണ് പരിപാടികൾ നിയന്ത്രിച്ചത്.