പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം

  • Home-FINAL
  • Business & Strategy
  • പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം

പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം


മെയ് 6 മുതൽ മെയ് 10 വരെ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന ഐഎസ്ബി @ 75 ജൂനിയർ & സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ പ്രായ വിഭാഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേതാക്കളുടെ വിശദവിവരം ചുവടെ കൊടുക്കുന്നു:
* ആയു അനുജ് (ക്ലാസ് 1, ജൂനിയർ കാമ്പസ്)-അണ്ടർ 9 ബോയ്‌സ് സിംഗിൾസ് റണ്ണറപ്പ്
* വൈ. രാമ (ക്ലാസ് 5)-അണ്ടർ 11 ബോയ്‌സ് ഡബിൾസ് റണ്ണറപ്പ്
* അർജുൻ അരുൺ കുമാർ (ക്ലാസ് 6)- അണ്ടർ 13 ബോയ്‌സ് സിംഗിൾസ് ജേതാവ്
* ആദ്യ അനുജ് (ക്ലാസ് 6)-അണ്ടർ 13 ഗേൾസ് ഡബിൾസ് ജേതാവ്
* ബാരൺ ബിജു- അണ്ടർ 15 ബോയ്‌സ് സിംഗിൾസ് റണ്ണറപ്പ് ; അണ്ടർ 15 ബോയ്‌സ് ഡബിൾസിൽ ജേതാവ് (ബാരി ബിജുവിനൊപ്പം); അണ്ടർ 17 ബോയ്‌സ് ഡബിൾസിൽ റണ്ണറപ്പ്
* സായ് ശ്രീനിവാസ് അരുൺകുമാർ – അണ്ടർ 17ബോയ്‌സ് ഡബിൾസിൽ ജേതാവ് ; അണ്ടർ 19 ബോയ്‌സ് ഡബിൾസിൽ റണ്ണറപ്പ് അഞ്ച് ദിവസത്തെ ബാഡ്മിന്റൺ മാമാങ്കത്തിൽ നാനൂറിലധികം മത്സരങ്ങൾ നടന്നിരുന്നു. രാജ്യത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായിരുന്നു ഈ മത്സരങ്ങൾ. ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരം സ്പോൺസർ ചെയ്തത് നാഷണൽ ട്രേഡിംഗ് ഹൗസാണ്. ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടെ ജി സി സി രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ മത്സരത്തിൽ പങ്കെടുത്തു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി‌ഡബ്ല്യു‌എഫ്) നിയമങ്ങൾക്കനുസൃതമായി നടത്തിയ ഈ ടൂർണമെന്റ് കായികരംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സ്ക്കൂളിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ്ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി. ആർ പളനിസ്വാമി,പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു.

Leave A Comment