കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (KNBA) ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി ടൂർണ്ണമെന്റ് 23/05/2025 നു KNBA ഗ്രൗണ്ടിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നിബു തോമസ് സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം പറമ്പാട്ട് ദേവസ്യ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും, വിനോദ് വർഗീസ് ഈരാച്ചേരിയിൽ സ്പോൺസർ ചെയ്യുന്ന രണ്ടാം സമ്മാനം K E വർഗീസ് ഈരാച്ചേരിയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ഈ മത്സരമാമാങ്കത്തിൽ കുഴിമറ്റം, കമ്പംമേട്, കൊല്ലാട് ബോയ്സ് എന്നീ ടീമുകൾ മാറ്റുരയ്ക്കുന്നു.
ടൂർണമെന്റ് ഉദ്ഘാടനം MCMA പ്രസിഡന്റ് സലാം മമ്പാട്ട്മൂലയും, മണിക്കുട്ടനും(
ബഹ്റൈൻ കേരള സോഷ്യൽ ഫോറം, കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ) എന്നിവർ ചേർന്നു നിർവഹിച്ചു.
ആദ്യ മത്സരത്തിൽ കമ്പംമേട് ടീം കുഴിമറ്റം ടീം മത്സരിച്ചതിൽ കുഴിമറ്റം ടീമിനെ പരാജയപ്പെടുത്തി കമ്പംമേട് ടീം വിജയിച്ചു എന്ന് ടൂർണമെന്റ് ജനറൽ കൺവീനർ ക്രിസ്റ്റി വർക്കി ജോസഫ് അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ഈ മത്സരമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ രഞ്ജിത്ത് കുരുവിള രക്ഷാധികാരികൾ ,മോബി കുര്യാക്കോസ്,ഷോൺ പുന്നൂസ് ,പ്രസിഡൻറ് വിനു ,സെക്രട്ടറി ഷിജോ തോമസ് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി വിനു – 32293242( പ്രസിഡന്റ് KNBA) ഷിജോ – 66623662 ( സെക്രട്ടറി KNBA) ക്രിസ്റ്റി വർക്കി ജോസഫ് – 34240084( ടൂർണമെന്റ് ജനറൽ കൺവീനർ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.