ജിസിസി കൗൺസിലിന്റെ 44ആം വാർഷികത്തോടനുബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ കൈവരിച്ച നേട്ടങ്ങളെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പ്രശംസിച്ചു. ആഴത്തിലുള്ള സഹകരണത്തിന്റെയും ശാശ്വത പങ്കാളിത്തത്തിന്റെയും തന്ത്രപരമായ സംയോജനത്തിന്റെയും വിശിഷ്ട മാതൃകയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗൾഫ് മേഖലയിലും ആഗോളതലത്തിലും സുരക്ഷ, സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ജിസിസിയുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി.കൗൺസിലിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റിഹമദ് ബിൻ ഈസ അൽ ഖലീഫയെയും ജിസിസി അംഗരാജ്യങ്ങളുടെ നേതാക്കളെയും മന്ത്രി അഭിനന്ദിച്ചു. ഏകീകൃത സുരക്ഷ, പ്രതിരോധ ചട്ടക്കൂട്, തന്ത്രപരമായ നയതന്ത്ര നിലപാടുകൾ, സുസ്ഥിര വികസനം, സാമ്പത്തിക സംരംഭങ്ങൾ എന്നിവയിലൂടെ പ്രാദേശിക സംയോജനം വർദ്ധിപ്പിക്കുന്നതിൽ കൗൺസിലിന്റെ സുപ്രധാന നാഴികക്കല്ലുകൾ അദ്ദേഹം വ്യക്തമാക്കി.